മാവേലിക്കരയിൽ പോലീസ് ഉദ്യോഗസ്ഥയെ പോലീസുകാരൻ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് മലയാളി കേട്ടറിഞ്ഞത്. അജാസ് എന്ന നരാധമന്റെ മനസിൽ കുടിയേറിയ പ്രണയത്തിന് അന്ധത ബാധിച്ചപ്പോൾ സൗമ്യ പുഷ്പാകരൻ എന്ന യുവതിക്ക് നഷ്ടമായത് സ്വന്തം ജീവനും പറക്കമുറ്റാത്ത മൂന്ന് കുട്ടികൾക്ക് കൈവിട്ട് പോയത് മാതൃത്വവുമാണ്.
സൗമ്യയുടെ വേർപാടിനെക്കുറിച്ച് സഹപ്രവർത്തകനും മാവേലിക്കര എസ്ഐയുമായ ഷൈജു ഇബ്രാഹിം ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഏറെ കണ്ണീരണിയിക്കുന്നത്. ഇതേക്കുറിച്ച് സൗമ്യ ഒരു തവണയെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവമുണ്ടാകില്ലാണ് അദ്ദേഹം പറയുന്നത്.
കൂടാതെ ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റുമാർട്ടം സമയത്തും മരവിച്ച മനസിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനമാണ് പോലീസ് യൂണിഫോം എന്ന് അദ്ദേഹം പറയുന്നു. മൂന്ന് കുരുന്നുകൾക്ക് നഷ്ടമായ മാതൃത്വത്തിന് പകരമാവില്ല ഒന്നും എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം