ബസ് സ്റ്റാന്‍റിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവതിയെ  ഓടിച്ചിട്ട് പിടിച്ച് വീട്ടമ്മ;  മൂന്നുപവൻ തൂക്കം വരുന്ന മാലയാണ് യുവതി പൊട്ടിച്ചെടുത്തത്

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ വെ​ണ്ണി​ല (30) യെ ​ആ​ല​ത്തൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​റ്റൂ​രി​ൽ നി​ന്ന് ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്ക് ബ​സ് ക​യ​റാ​ൻ പോ​വു​ക​യാ​യി​രു​ന്ന വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി അ​നി​ത​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​നി​ത ക​യ്യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് പാ​ല​ക്കാ​ട് ജ​യി​ലേ​ക്ക് അ​യ​ച്ചു. മാ​ല ക​ണ്ടു പി​ടി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts