ജോ​ലി സ​മ​യം ക​ഴി​ഞ്ഞു; രോ​ഗി​യെ ഉ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വീ​ട്ടി​ൽ​പോ​യി

ല​ക്നോ: ജോ​ലി സ​മ​യം ക​ഴി​ഞ്ഞ​തും അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​യെ ഉ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വീ​ട്ടി​ൽ​പോ​യി. ബിജെപി ഭരിക്കുന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച പു​ർ​കാ​സി​ലെ ബ്ലോ​ക്കി​ലെ ഫ​ലോ​ദ​യി​ലു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ സോ​ണി​യ​ക്കാ​യി​രു​ന്നു (30) ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. രോ​ഗി​ക​ളു​ടെ മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സോ​ണി​യ​യെ ഇ​വി​ടെ വി​ട്ട് ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വൈ​കു​ന്നേ​രം വീ​ട്ടി​ൽ​പോ​യി. പ്രാ​ഥ​മി​കാ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ന്‍റെ ഗേ​റ്റും പൂ​ട്ടി​യാ​ണ് ജീ​വ​ന​ക്കാ​ർ പോ​യ​ത്.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം സോ​ണി​യ​ക്കു സു​ബോ​ധം വീ​ണ്ടു​കി​ട്ടി​യ​പ്പോ​ൾ താ​ൻ മു​റി​ക്കു​ള്ളി​ൽ പെ​ട്ട​താ​യി മ​ന​സി​ലാ​യി. മു​റി പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ എ​ത്തു​ക​യും അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച് പൂ​ട്ടു​തു​റ​ന്ന് പു​റ​ത്തു​ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts