ജില്ലയിലെ ഭരണസിരാകേന്ദ്രത്തിലെത്തുന്നവർക്ക് ഈ അമ്മക്കിളിക്കൂട് ഒരു രസകരമായ കാഴ്ചയായിരുന്നു.എന്നാൽ മനുഷ്യന്‍റെ ആർഭാട ജീവിതത്തിന് ആമരം ഒരു തടസമായപ്പോൾ ഇല്ലാതായത് നാളയുടെ വിരുന്നുകാർ.
പത്തനംതിട്ട കളക്ടറേറ്റിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പാർക്ക് ചെയ്യുന്നതിനും തടസമായി നിന്ന കൂറ്റൻ വാകമരത്തിന്റെ ചില്ലകൾ മുറിച്ചു നീക്കി. മരത്തിന്‍റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനിടെ ദേശാടപക്ഷികളുടെ കൂട് താഴെ വീണ് കുഞ്ഞുങ്ങൾ ചതഞ്ഞ് അരഞ്ഞു. ചിലതാകട്ടെ അമ്മക്കിളിക്കായി മുറവിളി കൂട്ടിക്കൊണ്ടേയിരുന്നു. അമ്മക്കിളി തിരികെ എത്തിയപ്പോൾ കണ്ടത് നിലത്ത് വിണുകിടക്കുന്ന തന്‍റെകുഞ്ഞുങ്ങളെ.
എല്ലാം തകർന്നത് കണ്ട് ചിലച്ച് കരഞ്ഞു നടന്ന അമ്മക്കിളിയുടെ കരച്ചിൽ കാഴ്ചക്കാർക്കും വേദനയായി. കാലങ്ങളായി ഈ മരത്തിൽ ദേശാടനകിളികൾ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിച്ച് സീസൺ കഴിയുമ്പോൾ തിരികെ നാട്ടിലേക്ക് പോകുന്നത് പതിവ് കാഴ്ചയായിരുന്നു.