ചിലന്തി, എലിയെ ഭക്ഷിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു. ഹണ്ട്സ് മാൻ ഇനത്തിൽപ്പെട്ട ഭീമൻ ചിലന്തിയാണ് തന്റെ ശരീരത്തേക്കാൾ വലിപ്പമുള്ള എലി വർഗത്തിൽപ്പെട്ട പിഗ്മി പോസം എന്ന ജീവിയെ ഇരയാക്കിയത്.
ഓസ്ട്രേലിയയിലെ ടാൻസ്മാനിയയിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. വിനോദസഞ്ചാരികളായ ജസ്റ്റിൻ ലാട്ടനും ഭർത്താവും മൗണ്ട് ഫീൽഡ് നാഷണൽ പാർക്കിൽ താമസിക്കുന്നതിനിടെയാണ് ഈ വിചിത്ര സംഭവം കണ്ടത്. സോഷ്യൽമീഡിയയിൽ ഇവർ പങ്കുവച്ച ചിത്രങ്ങൾ ഏറെ ആശ്ചര്യമാണുണർത്തുന്നത്.