കുട്ടികളുടെ പിടിഎം മീറ്റിംഗിനിടെ രക്ഷിതാക്കൾക്ക് അധ്യാപകർ നൽകിയ എട്ടിന്റെ പണിയാണ് സോഷ്യൽ ലോകത്ത് ഏറെ ചിരിയുണർത്തുന്നത്. വൈകുന്നേരം ഏഴര മുതൽ പത്ത് വരെയുള്ള സമയം തങ്ങൾ സീരിയൽ കാണില്ലെന്ന് മാതാപിതാക്കളെ കൊണ്ട് അധ്യാപകർ പ്രതിജ്ഞയെടുപ്പിക്കുകയായിരുന്നു.
ചെറുവള്ളിക്കാവിലമ്മയേയും ശ്രീകൃഷ്ണനെയും സാക്ഷിയാക്കിയാണ് ഇവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. കുട്ടികളുടെ പിടിഎ മീറ്റിംഗിനു വരുമ്പോൾ ഇങ്ങനെയൊരു ചതി മറഞ്ഞിരുപ്പുണ്ടെന്ന് അറിയാതെയാണ് രക്ഷിതാക്കൾ എത്തിയത്. രസകരമായ ഈ പ്രതിജ്ഞയുടെ വീഡിയോ നവമാധ്യമങ്ങളിൽ ഏറെ ചിരിയുണർത്തുകയാണ്.