കൊച്ചി: തിങ്കളാഴ്ച മുതൽ നടക്കുന്ന അന്തർസംസ്ഥാന ബസ് സമരത്തെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. നോട്ടീസ് നൽകാതെയാണ് ബസുകളുടെ സമരം. മാധ്യമങ്ങളിലൂടെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാ ണെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.