വിവാഹത്തിന്‍റെ പതിനഞ്ചാംനാൾ ഭർത്താവിന്‍റെ പണവുമായി ഭാര്യ നാടുവിട്ടു. വീടിന്‍റെ അലമാരിയിൽ സൂക്ഷിച്ച 70000 രൂപയുമാണ് യുവതി നാടുവിട്ടത്. ഭാര്യ കബളിപ്പിച്ചെന്നും സർക്കാർ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സുരേന്ദർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടയാണ് സംഭവം പുറത്തറിഞ്ഞത്. വിവാഹ ശേഷം വീട്ടുകാരുടെയും ഭർത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ്.
ഹരിയാനയിലെ ജിന്ദ് സ്വദേശിയായ 36-കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിൻഡോയിൽ പരാതി നൽകിയത്.
ഇടനിലക്കാരൻ വഴി വന്ന ആലോചനയിൽ പെൺകുട്ടിയെക്കുറിച്ച് കൂടുതൽ ഒന്നും അന്വേഷിച്ചിരുന്നില്ല യുവാവിന്‍റെ കുടുംബക്കാർ. 15 ദിവസം പിന്നിട്ടപ്പോഴാണ് തങ്ങളുടെ മകൻ വിവാഹം ചെയ്തത് ഒരു തട്ടിപ്പുകാരിയെയാണ് ഇവർ തിരിച്ചറിഞ്ഞത്.
28കാരിയായ യുവതി യുവാവിനെ കബളിപ്പിച്ച് മുങ്ങിയതോടെ ഈ പ്രദേശത്ത് സ്ത്രീകളാൽ കബളിപ്പിക്കപ്പെടുന്ന ഇരുപതാമത്തെ സംഭവമാണിത്.