ജ​യ് ശ്രീ​റാം, ജ​യ് ഹ​നു​മാ​ൻ…! മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മു​സ്ലിം യു​വാ​വ് മ​രി​ച്ചു;ക്രൂരമായ ആക്രമത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യമീഡിയയിൽ

റാ​ഞ്ചി: മോ​ഷ്ടാ​വെ​ന്നാ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ മു​സ്ലിം യു​വാ​വ് മ​രി​ച്ചു. ത​ബ്രീ​സ് അ​ൻ​സാ​രി എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​ണ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ജാ​ർ​ഖ​ണ്ഡി​ലെ ഖ​ർ​സ്വാ​ൻ സ്വ​ദേ​ശി​യാ​ണ് ത​ബ്രീ​സ്.

ഈ ​മാ​സം പ​തി​നെ​ട്ടി​നാ​ണ് ഖ​ർ​സ്വാ​നി​ൽ വ​ച്ച് ത​ബ്രീ​സ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പോ​ലീ​സി​നു കൈ​മാ​റി. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​പ്പെ​ട്ട ത​ബ്രീ​സ് ശ​നി​യാ​ഴ്ച മ​രി​ച്ചു. ഈ ​സ​മ​യം ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു ത​ബ്രീ​സ്.

ധ​ക്തി​ദി​ഹ് ഗ്രാ​മ​ത്തി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണു ത​ബ്രീ​സി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പൂ​ന​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ത​ബ്രീ​സ് കു​ടും​ബ​ത്തോ​ടൊ​പ്പം പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​ണു ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്.

ത​ബ്രീ​സി​നെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം നി​ർ​ബ​ന്ധി​ച്ച് ജ​യ് ശ്രീ​റാം, ജ​യ് ഹ​നു​മാ​ൻ എ​ന്നി​ങ്ങ​നെ വി​ളി​പ്പി​ക്കു​ന്ന​തും മ​ര​ത്തി​ന്‍റെ വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

മ​റ്റു ര​ണ്ടു യു​വാ​ക്ക​ൾ​ക്കൊ​പ്പം മോ​ഷ​ണം ന​ട​ത്ത​വെ​യാ​ണ് ത​ബ്രീ​സി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​തെ​ന്നും മ​റ്റു ര​ണ്ടു​പേ​ർ ഓ​ടി​പ്പോ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​സ്പി ച​ന്ദ​ൻ കു​മാ​ർ സി​ൻ​ഹ പ​റ​ഞ്ഞു.

Related posts