കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജോസ് കെ.മാണി എംപി. പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തത് നിയമപരവും ജനാധിപത്യപരവുമായിട്ടാണെന്നും അദ്ദേഹം ആവർത്തിച്ചു.
നേരത്തെ, ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. പറഞ്ഞിരുന്നു. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാട് സമവായത്തിന് തയാറല്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തന്റെ ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ ജോസഫിന്റെ രാഷ്ട്രീയജീവിതം പലവട്ടം വെന്റിലേറ്ററിലായതാണെന്നും അന്നെല്ലാം അദ്ദേഹത്തെ രക്ഷിച്ചതു കെ.എം. മാണിയാണന്നും ജോസ് കെ. മാണി ഞായറാഴ്ച പറഞ്ഞിരുന്നു.