കോഴിക്കോട്: കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ബിജെപിയിൽ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഡൽഹിയിൽ എത്തി മോദിയെ കണ്ട അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷൻ അമിത്ഷായേയും കാണുമെന്നാണ് വിവരം.
യോഗ ദിനത്തിന്റെ ഭാഗമായെന്ന് മോദിയെ അറിയിച്ചെന്നും അദ്ദേഹം അതിൽ സന്തോഷമറിയിച്ചെന്നും പറഞ്ഞ അബ്ദുള്ളക്കുട്ടി മറ്റ് കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നരേന്ദ്ര മോദിയെ പുകഴ്ത്തിയെന്നാരോപിച്ചാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് കെപിസിസിയുടെ നിർദേശത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയത്.
മോദിയുടെ വിജയത്തെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയോടു കെപിസിസി വിശദീകരണം തേടിയിട്ടും അബ്ദുള്ളക്കുട്ടി നിലപാടിൽ ഉറച്ച് നിന്നിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരായത്.