ആംസ്റ്റർഡാം: ഡച്ച് താരം ക്യുൻസി പ്രൊമെസിനെ അയാക്സ് റാഞ്ചി. സെവിയ്യയിൽ നിന്ന് 15.7 മില്യൺ യൂറോയ്ക്കാണ് താരത്തെ അയാക്സ് സ്വന്തമാക്കിയത്. 27 വയസുകാരനായ പ്രൊമെസുമായി അഞ്ച് വർഷത്തേക്കാണ് കരാർ.
അയാക്സിൻന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ് പ്രൊമെസ്. 2014-18 കാലയളവിൽ സ്പാർടക് മോസ്കോയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് സെവിയ്യയിൽ എത്തിയത്. സെവിയ്യയ്ക്ക് വേണ്ടി 33 കളികളിൽ ഇറങ്ങിയ താരം രണ്ടു ഗോളും നേടി.
നെതർലൻഡ്സിനായി 37 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളും നേടിയിട്ടുണ്ട്.