കുളത്തൂപ്പുഴ:കുളത്തൂപ്പുഴ പഞ്ചായത്തിൽ ഒന്നാം വാർഡിൽ തോട്ടം തൊഴിലാളികളുടെ വീടുകളിൽ ദിവസങ്ങളായി ആയി വൈദ്യുതി മുടങ്ങിയിട്ട് തകരാർ പരിഹരിക്കാൻ അധികൃതർ തയാറാകാതെ വന്നതോടെ സംഘടിച്ചെത്തിയ നാട്ടുകാർ കുളത്തൂപ്പുഴ പുഴ സെക്ഷൻ ഓഫീസ് ഉപരോധിച്ചു .
കുളത്തൂപ്പുഴ സെക്ഷൻ ഓഫീസിലെത്തിയ ആർ പി എൽ ഡാം കോളനിയിലെ തൊഴിലാളികളും വള്ളം പെട്ടി ചതുപ്പ് കെ ഐ പി കോളനിയിലെ താമസകാരും ആ പ്രദേശത്തുള്ള നാട്ടുകാരും ചേർന്നാണ് ഉപരോധസമരം നടത്തിയത്.
തകരാർ പരിഹരിക്കാൻ വൈദ്യുതിവകുപ്പ് തയയാറാകത്തതിൽ നാട്ടുകാർ ചേർന്ന് ആ പ്രദേശത്ത് വന്ന ജീവനക്കാരെ കഴിഞ്ഞദിവസം തടഞ്ഞുവെച്ചു .
തുടർന്ന് കുളത്തുപ്പുഴ പോലിസിനെ വിളിച്ചുവരുത്തി ജീവനക്കാർ അന്ന് മടങ്ങി ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ കിലോമീറ്ററുകൾ താണ്ടി സെക്ഷൻ ഓഫീസിൽ എത്തിയത് .നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കുളത്തൂപ്പുഴ സി ഐ സതികുമാറിന്റെ നേതൃത്വത്തിൽ സമരക്കാരുമാ യും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി വൈദ്യുതി തകരാർ ഉടൻ തന്നെ പരിഹരിക്കാമെന്ന് ഉറപ്പു നല്കുകയുണ്ടായി .തുടർന്ന് ആ പ്രദേശത്ത് ജീവനക്കാരെത്തി തകരാർ പരിഹരിച്ച് കോളനികളിൽ വൈദ്യുതി ലഭ്യതഉറപ്പു വരുത്തിയതിനുശേഷമാണ് പ്രദേശവാസികൾ ഉപരോധം അവസാനിപ്പിച്ചത് .
വാർഡ് മെമ്പർ സിന്ധു സുരേഷ് , നേതാക്കന്മാരായ എസ് ഗോപകുമാർ, ലാലസ് ,പി കെ മോഹനൻ ,രമേഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി . സ്ഥലം മാറിപ്പോയ ജീവനക്കാർക്ക് പകരം ജീവനക്കാർ ഇല്ലാത്തതാണ് സമയബന്ധിതമായി തകരാർ പരിഹരിക്കാൻ കഴിയാത്തതെന്ന് കുളത്തൂപ്പുഴ സെക്ഷൻ അസിസ്റ്റൻറ് എഞ്ചിനീയർ വിശാഖ് പറഞ്ഞു .