കോട്ടയം മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ തീരുന്നില്ല; എംആർഐ സ്കാനിംഗ് സെന്‍റർ അടച്ചിട്ടിട്ട് ഒരാഴ്ച; അത്യാവശക്കാർ ആലപ്പുഴയിൽ മെഡിക്കൽ കോളജിൽ പോയി  വരാൻ നിർദ്ദേശം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എം​ആ​ർ​ഐ സ്കാ​നിം​ഗ് സെ​ന്‍റ​ർ അ​ട​ച്ചി​ട്ടി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. സ്കാ​ൻ ചെ​യ്ത് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഏ​ത് രോ​ഗ​മാ​ണെ​ന്ന് അ​റി​യാ​തെ ചി​കി​ത്സ ന​ൽ​കു​വാ​ൻ ഡോ​ക്ട​ർ​മാ​രും മ​ടി​ക്കു​ന്നു. ചി​കി​ത്സ യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യും മോ​ശ​മാ​കു​ന്നു. സ്കാ​നിം​ഗ് മെ​ഷീ​ൻ ത​ക​രാ​ർ മൂ​ല​മാ​ണ് സെ​ന്‍റ​ർ അ​ട​ച്ചി​ട്ട​ത്.

ഛത്തീ​സ്ഗ​ഡിലെ ഒ​രു ക​ന്പ​നി​യു​ടെ മെ​ഷീ​നാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ക​ന്പ​നി​യു​ടെ ടെ​ക്നീ​ഷ്യ​ൻ ഛത്തീ​സ്ഗ​ഡി​ൽ നി​ന്നെ​ത്ത​ണം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. സ്കാ​നിം​ഗി​നാ​യി സെ​പ്തം​ബ​ർ മാ​സം വ​രെ ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യാ​ണ് രോ​ഗി​ക​ൾ.

ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി എംആ​ർ​ഐ സ്കാ​ൻ ചെ​യ്യാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ക്കും. എ​ന്നാ​ൽ ഇ​തി​നു ക​ഴി​യാ​തെ വ​രു​ന്ന​തോ​ടെ ചി​കി​ത്സ ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ​യാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത​വ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​പ്പോ​യി സ്കാ​ൻ ചെ​യ്യു​ന്ന​തി​നാ​ൽ അ​വ​രു​ടെ ചി​കി​ത്സ വൈ​കു​ന്നി​ല്ല.

എ​ന്നാ​ൽ ഗു​രു​ത​ര​മാ​യ​തും വ​ള​രെ അ​ത്യാ​വ​ശ്യം സ്കാ​നിം​ഗ് ചെ​യ്യേ​ണ്ട​തു​മാ​യ രോ​ഗി​ക​ൾ​ക്ക് എംആ​ർഐ ​ചെ​യ്യ​ണ​മെ​ങ്കി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചേ​രു​വാ​നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദ് ലാ​ബ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നത്. രോ​ഗി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​രാ​ണ്. അ​തി​നാ​ൽ 3500 രൂപ സ്കാ​നിംഗ് ഫീ​സ് ന​ൽ​കേ​ണ്ട. സ്കാ​നിം​ഗ് സൗ​ജ​ന്യ​മാ​ണ്.

ഈ ​സൗ​ജ​ന്യ സ്കാ​നിം​ഗി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രു രോ​ഗി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​പോ​യി സ്കാ​ൻ ചെ​യ്ത് തി​രി​കെ വ​രു​ന്പോ​ൾ സ്വകാര്യ ലാബി ൽ പരിശാധിക്കുന്നതിനു തു ല്യമായ വാഹനക്കൂലിയും മറ്റും വേണ്ടിവരും. എ​ന്നാ​ൽ പി​ന്നെ ഇ​ത്ര​യും ദൂ​രം രോ​ഗി​യു​മാ​യി സ​ഞ്ച​രി​ച്ച് രോ​ഗി​ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കാ​തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിനു സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ സ്കാ​കാ​നിം​ഗ് സെ​ന്‍റ​റി​ൽ ചെ​യ്താ​ൽ മ​തി​യ​ല്ലോ​യെ​ന്ന് ചി​ല രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും ക​രു​തും.

മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എംആ​ർ ഐ എ​ച്ച്എ​ൻഎ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്. പൂ​ർ​ണ​മാ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എം​ആ​ർഐ ​മെ​ഷീ​ൻ സ്ഥാ​പി​ക്കു​വാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ആ​വ​ശ്യം.

Related posts