തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷയ്ക്ക് കമാൻഡോകളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഐആർബി സ്കോർപിയണ്‍ വിഭാഗത്തെ ജയിലുകളിൽ നിയോഗിക്കും. എസ്എപി, എആർ എന്നീ വിഭാഗങ്ങളെ പ്രധാന കവാടങ്ങളിലെ സുരക്ഷയിൽ നിന്നൊഴിവാക്കും. പകരം ഐആർബി കമാൻഡോ വിഭാഗത്തെ വിന്യസിക്കും.
ജയിലുകളിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്. മൊബൈൽ ഫോണ്‍ ഉപയോഗം തടയാൻ ജാമറുകൾ ജയിലുകളിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ കെ.സി.ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.