തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി വേ​ത​നം 600 രൂ​പ​യാ​ക്കണമെന്ന് ഐഎൻടിയുസി

കൊല്ലം :മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 600 രൂ​പ മി​നി​മം വേ​ത​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇഎ​സ്ഐ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐഎ​ൻടിയു.​സി ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന മി​നി​മം വേ​ത​നം കാ​ലാ​കാ​ല​ങ്ങ​ളി​ൽ പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന വ​ർ​ദ്ധ​ന​വ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​തു​വ​രെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ൽ​കി​യി​ട്ടി​ല്ല. ജോ​ലി തു​ട​ങ്ങു​വാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ​എ​ൻ.​അ​ഴ​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് വി​മ​ൽ​രാ​ജ്, അ​ഡ്വ.​യൂ​സ​ഫ് കു​ഞ്ഞ്, അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ, മൈ​ല​ക്കാ​ട് സു​നി​ൽ, വി.​ഫി​ലി​പ്പ്, വി.​എ​സ് വി​നോ​ദ്, സു​ഗ​ത​കു​മാ​രി, പ​ന​യം സ​ജീ​വ്, ബി​ന്ദു വി​ജ​യ​കു​മാ​ർ, ഒ.​ബി.​രാ​ജേ​ഷ്, ബീ​ന സ​തീ​ഷ്, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​ൻ, ഗി​രി​ജ എ​സ് പി​ള്ള, ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, കു​ള​ത്തൂ​പ്പു​ഴ സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts