ഹൂസ്റ്റൺ: മൂന്നുവയസുകാരി ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തിയ കേസിൽ വളർത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്. ബുധനാഴ്ച ഡാളസിലെ കോടതിയാണ് വെസ്ലി മാത്യൂസിനെ (39) ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തിങ്കളാഴ്ച വെസ്ലി മാത്യൂസ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
2017 ഒക്ടോബർ ഏഴിനാണ് ഡാലസിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായെന്ന് വെസ്ലി പോലീസിൽ പരാതിനൽകിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനുപുറത്തുനിർത്തിയെന്നും 15 മിനിറ്റിനുശേഷം അവളെ കാണാതാവുകയായിരുന്നെന്നുമാണ് വെസ്ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.