ലണ്ടന്‍:ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടം വിജയിച്ച പാകിസ്ഥാന് മികച്ച ആത്മവിശ്വാസത്തിലാണ്. ആ പരീക്ഷണം വിജയിച്ച പാകിസ്താന് മുന്നില്‍ ഇനിയുള്ള വെല്ലുവിളി ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മത്സരമാണ്. ഞായറാഴ്ച്ചയാണ് ഈ പോരാട്ടം. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് തോറ്റാല്‍ മാത്രമേ പാകിസ്ഥാന് സാധ്യതയുള്ളു. ഇതോടെ പാക് ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തില്‍ നിങ്ങള്‍ ആരെ പിന്തുണയ്ക്കും എന്നാണ് നാസര്‍ ഹുസൈന്റെ ചോദ്യം. ഇതിന് പാക് ആരാധകര്‍ നല്കിയ മറുപടി രസകരമാണ്. ഇംഗ്ലണ്ടിന്റെ തോല്‍വിയെ ആണ് ഞങ്ങള്‍ പിന്തുണക്കുന്നത് എന്നായിരുന്നു ഒരാളുടെ ഉത്തരം. ഇന്ത്യ അയല്‍ക്കാരാണെന്നും അതുകൊണ്ട് അവരെ പിന്തുണക്കുമെന്നും മറ്റൊരു ആരാധകന് പറയുന്നു. വിരാട് കോലിയുടെ ജേഴ്സി ധരിച്ച പാക് ആരാധകന്റെ ചിത്രമാണ് ഒരു ആരാധകന് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്.
Question to all Pakistan fans .. England vs INDIA .. Sunday .. who you supporting ? 😉
— Nasser Hussain (@nassercricket) June 26, 2019
Question to all Pakistan fans .. England vs INDIA .. Sunday .. who you supporting ? 😉
— Nasser Hussain (@nassercricket) June 26, 2019
We are supporting India because we will beat them in Semi- Final or Final like the way we did in 2017 Champions Trophy.
— Haqeeqat TV (@Haqeeqat_TV) June 26, 2019
IndiaPakistan bhai bhai ha 😝 only for this Match=
— Muhammad saleem (@addsaleem) June 27, 2019