കൊയിലാണ്ടി: ജീവിതം കഥകളി എന്ന കലാരൂപത്തിനായി സമർപ്പിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 104-ാം വയസിലേക്ക്. നറും പുഞ്ചിരിയുടെ ആഹ്ലാദവുമായി കളിയരങ്ങുകളിൽ ഇന്നും നിറസാന്നിധ്യമായ ഈ മഹാനടന്റെ 104- ാം പിറന്നാളാഘോഷം മിഥുനമാസത്തിലെ കാർത്തിക നാളായ ജൂൺ 30നാണ്. അന്നേദിവസം സാംസ്കാരിക പ്രവർത്തകരും, ശിഷ്യരും കഥകളി വിദ്യാലയത്തിൽ ഒത്തുചേരും.
വൈകീട്ട് ചേരുന്ന സംഗമത്തിൽ ജില്ലാ കലക്ടർ എസ്.സാംബശിവറാവു , ഡോ.എം.ആർ.രാഘവവാരിയർ, യു.കെ.രാഘവൻ, കലാനിലയം പത്മനാഭൻ,നവാഗത സംവിധായകൻ മനു അശോക്, കൂമുള്ളി കരുണാകരൻ, പ്രിയ ഒരു വമ്മൽ, ശിവദാസ് ചേമഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ഗുരുവിന്റെ ഇഷ്ട വേഷമായ കുചേലവൃത്തം കഥകളി അരങ്ങേറും. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാനിലയം രാഘവനാശാൻ, കലാമണ്ഡലം പ്രേംകുമാർ, ആർദ്ര പ്രേം ,കോട്ടക്കൽ നാരായണൻ, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ശിവദാസ്, കോട്ടക്കൽ ശബരീഷ്, വി.കെ.ചേമഞ്ചേരി തുടങ്ങിയവർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കും.