കോഴിക്കോട്: നഗരത്തിലെ റോഡുകളിലെ നിയമലംഘനങ്ങള്‍ക്ക് കണ്ടെത്താന്‍ വാട്സ്ആപ്പ് “സജീവം’. സിറ്റി പോലീസ് ആവിഷ്കരിച്ച സിസി വിജില്‍ പദ്ധതിയിലൂടെ നാലുമാസം കൊണ്ട് 8000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 5,60,000 രൂപയോളം പിഴ ഈടാക്കുകയും ചെയ്തു.
അനധികൃത വാഹന പാര്‍ക്കിംഗ്, ഹെല്‍മറ്റില്ലാതെയുള്ള ബൈക്ക് യാത്ര, സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിങ്, വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റംവരുത്തല് എന്നിവയാണ് കൂടുതലായി പിടിക്കപ്പെട്ടത്. വാഹനാപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ നഗര റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക ലക്ഷ്യമിട്ട് ഫെബ്രുവരി 15നാണ് പദ്ധതി ആരംഭിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 6238488686 എന്ന വാട്സ്ആപ് നമ്പറിലേക്ക് സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ എന്നിവ സഹിതം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിയമ ലംഘനം സംബന്ധിച്ച ഫോേട്ടാ അയക്കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും എന്ത് നടപടിയെടുത്തു എന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാന്‍ അവസരമുണ്ടാകുമെന്നും പ്രഖ്യാപിച്ചതോടെ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആദ്യനാളില്‍ തന്നെ 30 നിയലംഘനങ്ങളുടെ ഫേട്ടോകളാണ് ട്രാഫിക് പോലീസിന് ലഭിച്ചത്. ഇപ്പോള്‍ ദിവസേന നൂറിലേറെ പൊലീസിന്റെ വാട്സ്ആപ്പില്‍ ലഭിക്കുന്നത്. ചിലതില്‍ സ്ഥലം, സമയം ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുന്നതിന് പരിമിതികളുെണ്ടന്നും മറ്റുള്ളവയില്‍ മുഴുവന്‍ നടപടിയെടുക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫേട്ടോ ലഭിച്ചാലുടന്‍ വാഹനത്തിന്റെ നമ്പര്‍ നോക്കി ഉടമയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് സിറ്റി ട്രാഫിക് യൂണിറ്റിലെ സി.സി വിജില്‍ ഓഫിസില്‍ വന്ന് നിശ്ചിത ദിവസത്തിനകം പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ നേരിട്ട് നോട്ടീസ് അയക്കും. പിഴയടച്ചില്ലെങ്കില്‍ കോടതിക്ക് കൈമാറും.
ലൈസന്‍സില്ലാത്തവരുടെ ഡ്രൈവിംഗ്, ബസുകാരുെട മരണപ്പാച്ചില്‍ തുടങ്ങിയ സംഭവങ്ങളിലെല്ലാം പിഴയടപ്പിക്കുന്നതോെടാപ്പം ബോധവത്കരണ ക്ലാസും “ശിക്ഷ’യായി നല്‍കുന്നുണ്ട്. തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെയുള്ള ക്ലാസില്‍ പങ്കെടുക്കാനാണ് നിര്‍ദേശിക്കുന്നത്. 2000ത്തിലേറെ പേര്‍ക്കാണ് ട്രാഫിക് യൂണിറ്റ് ഇതിനകം നിര്‍ബന്ധിത ക്ലാസ് നല്‍കിയത്.