കായംകുളം: പത്തിയൂരിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ തീവച്ച് നശിപ്പിച്ചു. കായംകുളം പത്തിയൂർ കിഴക്ക് പ്ലാമൂട്ടിൽ ജോസിൻറ്റെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇത് രണ്ടാം തവണയാണ് ജോസിന്റെ വീട്ടിൽ ബൈക്ക് തീയിട്ട് നശിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ജോസിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന മൂന്ന് സ്കൂട്ടറുകളും ഒരു സൈക്കിളും സാമൂഹ്യ വിരുദ്ധരായ അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു. അന്ന് വീടിനും നാശമുണ്ടായി.
പോലീസും അഗ്നിശമന സേനയെയും സ്ഥലത്തെത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ മാസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് സമാനരീതിയിൽ വീണ്ടും ബൈക്ക് തീവച്ച് നശിപ്പിച്ചിരിക്കുന്നത്.