അന്തർ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് സ​മ​രം ആ​റാം ദി​നം: മ​ല​യാ​ളി​ക​ളെ പി​ഴി​ഞ്ഞ് ക​ർ​ണാ​ട​ക ആ​ർ​ടി​സി

സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ച്ചി: മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ഒാ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ-​കേ​ര​ള (എ​ബി​ഒ​എ) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ത്തി​വ​രു​ന്ന സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. സ​മ​രം ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും നാ​നൂ​റോ​ളം അ​ന്ത​ർ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബ​സു​ക​ളു​ടെ ടാ​ക്സ് കാ​ലാ​വ​ധി നാ​ളെ തീ​രു​ന്ന​തി​നാ​ൽ ഇ​ത്ത​രം ബ​സു​ക​ൾ തി​രി​കെ കൊ​ണ്ടു​പോ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് തി​രി​കെ കൊ​ണ്ടു​പോ​യി​ട്ടു​ള്ള​തെ​ന്നും കാ​ലി​യാ​യാ​ണു മ​ട​ക്ക​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​തി​നി​ടെ, അ​ന്ത​ർ സം​സ്ഥാ​ന സ്വ​കാ​ര്യ​ബ​സ് സ​മ​ര​ത്തെ തു​ട​ർ​ന്ന് വ​ർ​ധി​ച്ച തി​ര​ക്ക് മു​ത​ലാ​ക്കി ക​ർ​ണാ​ട​ക ആ​ർ​ടി​സി മ​ല​യാ​ളി​ക​ളെ പി​ഴി​യു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. വാ​ര്യാ​ന്ത​ത്തി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ഇ​ന്ന​ല സ്പെ​ഷ്യ​ൽ ബ​സ് എ​ന്ന ലേ​ബ​ലി​ൽ അ​ധി​ക ബ​സു​മാ​യി അ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സ​ർ​വീ​സി​ന് അ​ധി​ക തു​ക ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​ധി​ക ബ​സ് ഓ​ടി​ക്കാ​ൻ കേ​ര​ള​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​റ​ണാ​കു​ത്തേ​ക്ക് അ​ധി​ക​മാ​യി ഓ​ടി​ച്ച ബ​സു​ക​ളി​ൽ സീ​റ്റൊ​ന്നി​ന് 330 രൂ​പ​യാ​ണ് അ​ധി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യാ​ത്രി​ക​രു​ടെ ആ​ക്ഷേ​പം. സ​മാ​ന​മാ​യി കോ​ട്ട​യം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് റൂ​ട്ടു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക സ​ർ​വീ​സു​ക​ൾ​ക്ക് 250 മു​ത​ൽ 350 രൂ​പ വ​രെ അ​ധി​ക​മാ​യി മ​ല​യാ​ളി യാ​ത്രി​ക​രി​ൽ​നി​ന്നു പി​ഴി​ഞ്ഞ​താ​യാ​ണു വി​വ​രം. സ​മ​രം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണു വ​ല​യു​ന്ന​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട 1988ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ പെ​ർ​മി​റ്റ് ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ന്ന പേ​രി​ൽ അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ൽ​നി​ന്നും ദി​വ​സേ​ന 10,000 രൂ​പ പി​ഴ​യി​ന​ത്തി​ൽ കൊ​ള്ള​യ​ടി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണു എ​ബി​ഒ​എ ഭാ​ര​വാ​ഹി​ക​ളു​ടെ ആ​വ​ശ്യം. ദി​വ​സേ​ന 10,000 രൂ​പ​വീ​തം പി​ഴ​യ​ട​ച്ച് വ്യ​വ​സാ​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts