മൂവാറ്റുപുഴ: കേരള കോണ്ഗ്രസ്-എമ്മിലെ ഇരുവിഭാഗങ്ങൾ മൂവാറ്റുപുഴയിൽ പ്രത്യേകയോഗം ചേർന്നു. മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജോസ് കെ. മാണി വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ജെ. ജോർജിനെ പാർട്ടിയിൽനിന്നു പുറത്താക്കി പുതിയ പ്രസിഡന്റായി ഷൈൻ ജേക്കബ് മഞ്ചുമലക്കുടിയെ തെരഞ്ഞെടുത്തു.
നിയോജക മണ്ഡലത്തിലെ ഏഴു മണ്ഡലം പ്രസിഡന്റുമാരും 80 അംഗ നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളിൽ 62 പേരും പങ്കെടുത്തതായി ഭാരവാഹികൾ അവകാശപ്പെട്ടു. ജില്ലാ സെക്രട്ടറി ഏബ്രഹാം പൊന്നുംപുരയിടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എം. മാണി അനുസ്മരണ സമ്മേളനവും നടന്നു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ടോമി കെ. തോമസ്, ജോയി നടുക്കുടി, ടോമി ജോസഫ്, ബാബു മനയ്ക്കപ്പറന്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ചിന്നമ്മ ഷൈൻ, ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ബിജോ, യൂത്ത് ഫ്രണ്ട്-എം ജില്ലാ സെക്രട്ടറി ബിനിൽ ജോണ്, വനിതാ കോണ്ഗ്രസ്-എം ജില്ലാ സെക്രട്ടറി വത്സാ ജോർജ്, ബേബി തിരുതാളി, ടി.ജെ. തോമസ്, എൻ.ജെ.തോമസ്, ജോസ് മിറ്റത്താനി, ജെയിംസ് പയ്ക്കാട്ട്, തോമസ് പിണക്കട്ട, കുര്യാക്കോസ് കിഴെക്കച്ചാലിൽ, മാനുൽ കല്ലിങ്ങൽ,അപ്പച്ചൻ ലൂക്കോസ്, സണ്ണി കാഞ്ഞിരത്തിങ്കൽ, പി.എം. ജോണ്, പി.കെ. ജോണ്, മാത്യു തോട്ടം, ഷിജി ജേക്കബ്, ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ എംജെഎം ഓഡിറ്റോറിയത്തിൽ ചേർന്ന പി.ജെ. ജോസഫ് വിഭാഗത്തിന്റെ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉന്നതാധികാര സമിതിയംഗവും മുൻ മന്ത്രിയുമായ ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ജെ. ജോർജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എം. മാത്തപ്പൻ, ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, സെക്രട്ടറി ടോം കുര്യാച്ചൻ, ട്രഷറർ റോയി മൂഞ്ഞനാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി തുടങ്ങിയവർ പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ ഒന്പതു മണ്ഡലം പ്രസിഡന്റുമാരും 120 നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളിൽ 93 പേരും പങ്കെടുത്തതായി പി.ജെ. ജോസഫ് വിഭാഗം അവകാശപ്പെട്ടു.
നു