തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പരാതികളും പോലീസ് അന്വേഷിക്കും. ജൂലൈ പത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
നേരത്തേ, കസ്റ്റഡി മരണത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കിരാതമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എസ്ഐ അടക്കമുള്ളവർ കേസിൽ കുറ്റാരോപിതരാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.