കീർത്തി സുരേഷ് നാഗ ചൈതന്യയുടെ നായികയാകുന്നു. ബംഗാർ രാജു എന്ന തെലുങ്ക് സിനിമയിൽ കീർത്തി നാഗ ചൈതന്യയുടെ നായികയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൊഗ്ഗഡേ ചിന്നി നയന എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. കല്യാണ് കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഒൗദ്യോഗീകമായി സ്ഥിരീകരണമുണ്ടായിട്ടില്ല. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് സിനിമ നിർമിക്കുന്നത്.