തിരുവനന്തപുരം: 2107 താത്കാലിക ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കെഎസ്ആർടിസിയുടെ ന ടപടി. ഏപ്രിൽ എട്ടിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രകാരം 180 ദിവസത്തിൽ കൂടുതൽ താത്കാലികമായി ജോലിയിൽ തുടരുന്ന ഡ്രൈവർ മാരെ ഏപ്രിൽ 30ന് മുമ്പ് പിരിച്ചുവിടേണ്ടതായിരുന്നു.
എന്നാൽ ഈ വിധിക്കെതിരെ ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോ ടതി ശരിവയ്ക്കുകയായിരുന്നു. ഈ മാസം 30നു മുമ്പ് വിധി നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതി വിധിയിൽ പറഞ്ഞിരുന്നത്. ഈ വിധി പ്രകാരമാണ് ഇപ്പോഴത്തെ കെഎസ്ആർടിസിയുടെ നടപടി.
തിരുവനന്തപുരം മേഖലയിൽ 1479, മധ്യമേഖലയിൽ 257, വടക്കൻമേഖലയിൽ 371 എന്നിങ്ങനെയാണു താത്കാലിക ഡ്രൈവർമാരെ ഒഴിവാക്കിയത്. സർ വീസിനു മുടക്കം വരാതെ പിരിച്ചുവിടുന്നവരെ അടുത്ത 179 ദിവസത്തേയ്ക്കു തിരിച്ചെടുക്കാനുള്ള നടപടിയും കെഎസ്ആർടിസി തുടങ്ങിയിട്ടുണ്ട്.
നേരത്തെ എംപാനൽ കണ്ടക്ടർമാരെയും സമാനസാഹചര്യത്തിൽ പിരിച്ചുവിട്ടിരുന്നു. ഇതോടെ കെഎസ്ആർടിസിയിൽ വൻതോതിൽ സർവീസുകൾ മുടങ്ങിയേക്കും. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. പകരം നിയമിക്കാൻ പിഎസ്സി പട്ടിക നിലവിലില്ല. അതിനാൽ ബസ് ഓടിക്കാൻ ആളില്ലാതെവരും. പിരിച്ചുവിട്ടവരെ താൽക്കാലിക അടിസ്ഥാനത്തിൽ തിരിച്ചെടുക്കാനും നിയമതടസം നിലനിൽക്കുകയാണ്.