ശാസ്താംകോട്ട: പ്ലസ്ടു വിദ്യാർഥിനിയെ ബസ് ജീവനക്കാരൻ വീടിനുള്ളിൽ കയറി കുത്തി പരിക്കേൽപ്പിച്ചു.വയറിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സ്വകാര്യ ബസ്സിലെ ഡ്രൈവറായ ശാസ്താംകോട്ട ആയിക്കുന്നംസ്വദേശി അനന്ദു (20) ആണ് കുത്തിപരിക്കേൽപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിൽ പറഞ്ഞു.
കുന്നത്തൂർ സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ ഇന്ന് പുലർച്ചെ 2.15 നാണ് ഇയാൾ എത്തിയത്.വീടിന്റെ ഓട് ഇളക്കിയാണ് അകത്ത് പ്രവേശിച്ചതെന്ന് കരതുന്നു. സംഭവത്തിനു ശേഷം യുവാവ് ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
ഇതിനെ തുടർന്നുള്ള തർക്കമാകാം കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞുു. ശാസ്താംകോട്ട പോലീസ് പ്രതിക്കായി അന്വഷണം ആരംഭിച്ചിട്ടുണ്ട്.