കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായി  കേരള കോൺഗ്രസ് എമ്മിന്‍റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോ​ട്ട​യം: യു​ഡി​എ​ഫി​ലെ മു​ൻ ധാ​ര​ണ പ്ര​കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ സ​ണ്ണി പാ​ന്പാ​ടി ഇ​യാ​ഴ്ച രാ​ജി വ​യ്ക്കും. എ​ട്ടാം തീ​യ​തി വ​രെ സ​ണ്ണി​പാ​ന്പാ​ടി​ക്ക് കാ​ലാ​വ​ധി​യു​ണ്ട്. അ​തി​നു​ള്ളി​ലാ​വും രാ​ജി. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ൾ മ​നോ​ജി​നാ​വും പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല.

പു​തി​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ നോ​മി​നി​യാ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ​ഞ്ചാ​യ​ത്തു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഐ​ക​കണ്ഠ്യേ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി തെ​ക്കേ​ടം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പി​ന് ക​ത്ത് ന​ൽ​കി.

യു​ഡി​എ​ഫി​ന്‍റെ മു​ൻ ധാ​ര​ണ​പ്ര​കാ​രം ജൂ​ലൈ എ​ട്ടി​നാ​ണ് സ​ണ്ണി പാ​ന്പാ​ടി രാ​ജി​വ​യ്ക്കേ​ണ്ട​ത്. പി​ന്നീ​ടു​ള്ള ഒ​രു വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്കാ​മെ​ന്നാ​ണ് മു​ൻ ധാ​ര​ണ. ഇ​ത​നു​സ​രി​ച്ച് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി സ്ഥാ​ന​മൊ​ഴി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തെ ചൊ​ല്ലി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ​ണ്ണി പാ​ന്പാ​ടി സ്ഥാ​ന​മൊ​ഴി​യേ​ണ്ടെന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഡി​സി​സി നേ​തൃ​ത്വം.

അ​തേ സ​മ​യം ധാ​ര​ണ പ്ര​കാ​ര​മു​ള​ള അ​ധി​കാ​ര കൈ​മാ​റ്റ​വും പാ​ർ​ട്ടി​യി​ലെ ത​ർ​ക്ക​വും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കേ​ണ്ട എന്ന നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. തു​ട​ർ​ന്നാ​ണ് സ​ണ്ണി പാ​ന്പാ​ടി രാ​ജി​വ​യ്ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.

Related posts