സ്വന്തം ലേഖകൻ
തൃശൂർ: ടൂറിസ്റ്റു ബസുകളിലും അന്തർ സംസ്ഥാന ബസ് സർവീസുകളിലും യാത്രക്കാർക്കു ദുരനുഭവങ്ങളുണ്ട ാകുന്പോൾ കൈയോടെ പരാതിപ്പെടാൻ മൊബൈൽ ആപ് വരുന്നു. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് മൊബൈൽ ആപ് തയാറാക്കുന്നത്. ഒരു മാസത്തിനകം ഈ മൊബൈൽ ആപ് പ്രവർത്തനസജ്ജമാക്കാൻ കഴിയുമന്നാണു കരുതുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കല്ലട ബസ് യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവം വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് മോട്ടോർ വാഹനവകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബസ് കേടായതിനെത്തുർന്ന് സർവീസ് നിർത്തിവച്ച് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതു ചോദ്യം ചെയ്തതിനാണ് ജീവനക്കാർ മർദിച്ചത്.
ബസ് ജീവനക്കാർ മോശമായ പെരുമാറുകയോ വാഹനത്തിൽ നിയമവിരുദ്ധമായവ കടത്തിക്കൊണ്ട ുവരുന്നതു ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ മോട്ടാർ വാഹന വകുപ്പിനെ വിവരം അറിയിക്കാൻ ഈ മൊബൈൽ ആപിൽ സംവിധനമുണ്ട ാകും. 24 മണിക്കൂറും സൂക്ഷമമായി നിരീക്ഷിക്കാനും പ്രതികരിക്കാനും കഴിയാവുന്ന വിധത്തിലാണ് മൊബൈൽ ആപ് തയറാക്കുന്നത്.
ഓടിക്കൊണ്ട ിരിക്കുന്ന ബസിനെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ പോലീസിനേയോ ഹൈവേ പോലീസിനേയോ ഉപയോഗിച്ച് തടഞ്ഞ് പരിശോധിക്കാനും നടപടിയെടുപ്പിക്കാനും കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. മൊബൈൽ ആപിൽ വരുന്ന പരാതി രേഖാമൂലമുള്ള പരാതിയായിത്തന്നെ പരിഗണിച്ചു നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വെളിപ്പെടുത്തി.
ഇതേസമയം അന്തർസംസ്ഥാന ബസ് സർവീസുകൾക്കെതിരേ കടുത്ത നടപടികൾ തുടരുന്നതുമൂലം ബസുടമകൾ ആരംഭിച്ച ബസ് സമരം തുടരുകയാണ്.
ു