ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച്, കെവിന് ആന്ഡേഴ്സണ്, സ്റ്റാന്‍ വാവ്റിങ്ക, റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്, കരെന്‍ ഖാചനോവ് തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍.
വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപ്, എലീന സ്വിറ്റോലിന, മാഡിസണ്‍ കീസ്, കരോളിന പ്ലീഷ്കോവ എന്നിവരും രണ്ടാം റൗണ്ടില്‍ എത്തി. അതേസമയം, അരൈന സാബിലെങ്ക പുറത്തായി.