നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനാകുന്നു. ആദ്യ മകന് രണ്ട് വയസാകുന്ന വേളയിൽ ഭാര്യയും മകനും കടൽ കാഴ്ച്ച കണ്ട് നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് താരം സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
“എന്റെ മകന് ഇന്ന് രണ്ട് വയസാവുകയാണ്. കുറച്ചു നാളുകൾക്കുള്ളിൽ അവന്റെ അമ്മ അടുത്ത കുഞ്ഞിന് ജന്മം നൽകും. അതുകൊണ്ട് ഈ ചിത്രത്തിൽ മൂന്ന് കുട്ടികളുണ്ട്’. വിനീത് കുറിച്ചു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18നാണ് വിനീത്, ദിവ്യയെ വിവാഹം ചെയ്തത്. വിഹാൻ എന്നാണ് വിനീതിന്റെ മകന്റെ പേര്.