തിരുവനന്തപുരം: കേരളത്തിലെത്തിയ ജർമൻ യുവതിയുടെ തിരോധാനത്തിൽ ഇന്റർപോളിന്റെ സഹായം തേടി പോലീസ്. ലിസയുടെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറൻസിംഗ് നടത്തും. മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്സ് എന്ന യുവതിയെയാണ് കാണാതായിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പ്രത്യേക സംഘം പരിശോധന നടത്തും. മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്സിനെ സംബന്ധിച്ച് മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയിരുന്നു
മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ മാർച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് എവിടെയെന്നു വിവരമില്ല.
ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാൾ കേരളത്തിൽ എത്തുന്പോൾ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി ലിവരം ലഭിച്ചു. എന്നാൽ ഇയാൾ മാർച്ച് 15-ന് തിരികെപോയതായും അന്വേഷണത്തിൽ വ്യക്തമായി.