കൈക്കൂലി നൽകാത്തതിനാൽ ബില്ല് പാസാകുന്നില്ല;  ആത്മഹത്യയ്ക്കൊരുങ്ങി സർക്കാർ കോൺട്രാക്ടറായ കരാറുകാരൻ

തൃ​ശൂ​ർ: കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ൽ പ​ണി ചെ​യ്തതി​ന്‍റെ ബി​ല്ല് പാ​സാ​ക്കാ​ത്ത​തു മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്നു ക​രാ​റു​കാ​ര​ൻ. സ​ർ​ക്കാ​ർ കോ​ണ്‍​ട്രാ​ക്ട​റാ​യ പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി കെ.​വി.​അ​നി​ൽ​കു​മാ​റാ​ണ് താ​ൻ ആ​ത്മ​ഹ​ത്യ​യി​ലൂ​ടെ വ​ക്കി​ലാ​ണെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

2016ൽ ​തൃ​ശൂ​ർ-​പെ​രു​ന്പു​ഴ ക​നാ​ലി​ലെ ച​ണ്ടിവാ​രി​യ പ​ണി​ക്ക് 4,20,000 രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. പെ​രു​ന്പു​ഴ ക​നാ​ലി​ലെ 56,000 സ്ക്വ​യ​ർ മീ​റ്റ​ർ സ്ഥ​ല​ത്തെ ച​ണ്ടി വാ​രാ​നാ​ണ് മൂ​ന്നുമാ​സ കാ​ലാ​വ​ധി​യു​ള്ള ക​രാ​ർ ന​ൽ​കി​യി​രു​ന്ന​ത്. മു​ണ്ട​ക​ൻ കൃ​ഷി​ക്കാ​യി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​തി​നാ​ൽ ഒ​രു മാ​സം കൊ​ണ്ടുത​ന്നെ പ​റ​ഞ്ഞ​തി​ലും കൂ​ടു​ത​ൽ സ്ഥ​ല​ത്തെ ച​ണ്ടിവാ​രി പ​ണി തീ​ർ​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ബി​ല്ല് പാ​സാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് തൃ​ശൂ​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​ത്തുശ​ത​മാ​നം കൈ​ക്കൂ​ലി ന​ൽ​കാ​തെ പ​ണം ത​രി​ല്ലെ​ന്നു പ​റ​ഞ്ഞ​ത്. കൈ​ക്കൂ​ലി ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ ക​രാ​റി​ലി​ല്ലാ​ത്ത പ​ണി ചെ​യ്ത​തി​നാ​ൽ ബി​ല്ല് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു. ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ച​ണ്ടിനീ​ക്കേ​ണ്ട​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, എ​ത്ര വീ​തി​യി​ലാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല.

ജ​ലാ​ശ​യ​ത്തി​ൽ പൊ​ങ്ങി​ക്കിട​ക്കു​ന്ന ച​ണ്ടി, കു​ള​വാ​ഴ പോ​ലു​ള്ളവ​ ഭാ​ഗി​ക​മാ​യി എ​ടു​ത്താ​ൽ ന​ടു​വി​ലു​ള്ള​വ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തും. ബി​ല്ല് പാ​സാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ജ​ല​സേ​ച​ന മ​ന്ത്രി​ക്കും ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നും പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. അ​തി​നാ​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ട്രാ​ക്ട​ർ​മാ​രാ​യ എ.​കെ.​മോ​ഹ​ന​ൻ, ഫ്രെ​ഡി ഇ​യ്യു​ണ്ണി, എം.​കെ.​ജോ​ണ്‍, നേ​ർ​വ​ഴി മ​നു​ഷ്യാ​വ​കാ​ശ സ​മി​തി സെ​ക്ര​ട്ട​റി ടി.​കെ.​ ന​വീ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts