അയ്യന്തോൾ: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീൽ അപേക്ഷകൾ സ്വീകരിക്കുന്ന സമയം കഴിഞ്ഞതറിയാതെ ഇന്നും നിരവധി പേർ കളക്ടറേറ്റിലെത്തി. അപ്പീൽ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ നിരാശരായാണ് ഇവർ മടങ്ങിയത്.
അപ്പീൽ അപേക്ഷയുമായി എത്തുന്നവരെ തിയതി അവസാനിച്ചതായി അറിയിച്ച് തിരിച്ചയക്കാനായി കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ ഒരു സർജന്റിനെ അധികൃതർ നിയോഗിച്ചിരുന്നു.
പ്രായമായ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. അപ്പീൽ സ്വീകരിക്കുന്നതല്ലെന്ന് കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ എഴുതി ഒട്ടിച്ചിട്ടുമുണ്ട്. അപേക്ഷ നൽകാൻ സാധിച്ചില്ലെന്ന് പലരും ഫോണിൽ വീട്ടിലേക്ക് വിളിച്ച് പറയുന്നുമുണ്ടായിരുന്നു.