അഭിനയം നിർത്തുകയാണെന്ന ദേശീയ പുരസ്ക്കാര ജേതാവ് സൈറ വസീമിന്റെ പ്രഖ്യാപനം ബോളിവുഡിൽ ഏറെ ഞെട്ടലുണർത്തിയിരുന്നു. മതവിശ്വാസത്തിന് എതിരാകുന്നതിനാലാണ് താൻ അഭിനയം നിർത്തുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ താരത്തിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് രവീണ ടണ്ടൻ.
രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച ഒരാൾ സിനിമയോട് നന്ദികേട് കാണിച്ചത് വലിയ പ്രശ്നമല്ല. അവരുടെ കാഴ്ച്ചപാടുകൾ കൈയിൽ വച്ച് മാന്യതയോടെ ഇറങ്ങിപ്പോകട്ടെ എന്ന് മാത്രമാണ് ആശംസിക്കുവാനുള്ളത്. രവീണ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ രവീണയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. സൈറയുടെ സ്വകാര്യ സ്വതന്ത്രത്തിൽ കൈകടത്തരുതെന്നാണ് ഭൂരിഭാഗമാളുകളും പറയുന്നത്.