പട്ടാഴി :കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്ത സഹോദരന്മാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം.പട്ടാഴി വടക്കേക്കര മാലൂര്‍ സുജേഷ് ഭവനില്‍ സുജേഷ്(32),സഹോദരന് അജേഷ്(29)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ സന്ധ്യയോടെ മാലൂര്‍ എം റ്റി ഡി എം സ്കൂളിന് സമീപത്തുള്ള സ്കൂള്‍ പുരയിടത്തില്‍ വച്ചാണ് സംഭവം.
ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്.സ്കൂള്‍ അധികൃതര്‍ തങ്ങളുടെ അധീനതയിലുള്ള റബര്‍ പുരയിടത്തില്‍ ഇടവിളകള്‍ കൃഷി ചെയ്യുന്നതിനായി യുവാക്കളുടെ പിതാവ് സുരേന്ദ്രന് വിട്ടുനല്‍കിയിരുന്നു.
ചേന,മരച്ചീനി,വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ സുരേന്ദ്രനും മക്കളും ഇവിടെ ചെയ്തുവരികയായിരുന്നു.
പുരയിടത്തിനോട് തൊട്ടടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനായെത്തുന്നവര് കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.ഇത് ചോദ്യം ചെയ്ത സഹോദരങ്ങളെ കളിക്കാനെത്തിയവര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു.
രക്തം വാര്‍ന്നു കിടന്ന സജേഷിനെയും,അജേഷിനെയും സ്കൂള്‍ അധികൃതരും,നാട്ടുകാരും ചേര്‍ന്ന് പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജേഷിന്റെ തലയ്ക്ക് പത്തിലധികം തുന്നലുകള്‍ വേണ്ടിവന്നു.സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു.