നെടുമങ്ങാട്: ഹൈസ്കൂള്‍ വിദ്യാര്‍ഥിനി മീരയുടെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മീരയുടെ അമ്മയും മുഖ്യപ്രതിയുമായ നെടുമങ്ങാട് പറങ്ങോട് കുന്നുംപുറത്ത് മഞ്ജുവും (39) കാമുകന് ഇടമല കാരാന്തല കുരിശടിയില്‍ അനീഷും (32) പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അതേസമയം കാമുകനുമായുള്ള അവിഹിതം കണ്ടതിനെ തുടര്‍ന്ന് കാമുകനും താനും കൂടി മീരയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു എന്ന അമ്മയുടെ വാദം പൊലീസ് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
അമ്മയുടെ കാമുകനായ അനീഷുമായി പെണ്‍കുട്ടിക്ക് രൂപപ്പെട്ട അടുപ്പം മനസിലാക്കിയാണോ മീരയെ ‘അമ്മ കൊന്നത് എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. പെണ്‍കുട്ടിക്ക് താനുമായി അടുപ്പമുണ്ടായിരുന്ന കാര്യം ചോദ്യം ചെയ്യല്‍ വേളയില്‍ അനീഷ് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ രീതിയിലുള്ള അന്വേഷണം കൂടി പൊലീസ് മുന്നോട്ടു നീക്കുന്നത്. മീര ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന കാര്യം പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. പക്ഷെ ഇരുപത് ദിവസത്തോളം കിണറില്‍ കിടന്നു അഴുകിയത് കാരണം ഇത്തരം കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ തന്നെ തെളിയാനുള്ള സാധ്യതകള്‍ വിദൂരമാണെന്നാണ് പൊലീസ് അനുമാനം. പക്ഷെ മഞ്ജുവിനെയും കാമുകനെയും ചോദ്യം ചെയ്ത് യഥാര്‍ത്ഥ വസ്തുതകള്‍ വെളിയില്‍ കൊണ്ടുവരാനാണ് പൊലീസ് ഒരുങ്ങുന്നത്.
അതേസമയം പെണ്‍കുട്ടിക്ക് വേറെ രണ്ടു യുവാക്കളുമായി അടുപ്പമുണ്ടായിരുന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഈ രീതിയില്‍ ബന്ധമുള്ള കാര്യം മഞ്ജുവിന് അറിയാമായിരുന്നു. ഈ കാര്യം മഞ്ജു ചോദ്യം ചെയ്തപ്പോഴാണ് ‘അമ്മ ഇങ്ങിനെയൊക്കെയല്ലേ നടക്കുന്നത്. പിന്നെ ഞാനും ഇങ്ങിനെ നടന്നാല്‍ എന്താണ് കുഴപ്പമെന്ന് മീര ചോദിച്ചത്. ഇതിലാണ് മഞ്ജു അപകടം മണക്കുന്നത്. ഇതേ മനസ്ഥിതിയില്‍ തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തതെന്നാണ് പൊലീസ് നിഗമനം.
കാമുകനുമായുള്ള അവിഹിതം മീര കണ്ടതിനെ തുടര്‍ന്നാണ് മീരയെ കൊന്നതെന്ന അമ്മയുടെ വെളിപ്പെടുത്തല്‍ പൊലീസ് തള്ളിക്കളയുന്നത്. തന്റെ വഴിവിട്ട ജീവിതം മോളും പിന്തുടരുന്നതും തന്റെ കാമുകനുമായി കൂടി അടുപ്പമുണ്ടാക്കിയതും മഞ്ജുവിനെ അസ്വസ്ഥയാക്കി. ഇതിന്റെ പേരില്‍ വഴക്കും പതിവായിരുന്നു. ഇത്തരമൊരു വഴക്കിന്റെ ഒടുക്കത്തിലാണ് മീരയെ മഞ്ജുവും അനീഷും കൂടി കൊല്ലുന്നത് എന്നാണ് അന്വേഷണത്തില്‍ ഇപ്പോള്‍ തെളിഞ്ഞു വരുന്ന കാര്യം.
മീരയെ കഴുത്ത് ഞെരിച്ച് പാതിജീവനായി കിണറ്റിലെറിയുമ്പോള്‍ സ്ഥലം വിടാനുള്ള തീരുമാനം മഞ്ജുവും കാമുകനും കൂടി കൈകൊണ്ടിരുന്നു. അതിനാണ് മീര ഗുജറാത്തിലേക്ക് കാമുകന് ഒപ്പം ഒളിച്ചോടി എന്നും തങ്ങള്‍ അവരെ കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും വെളിപ്പെടുത്തി മഞ്ജുവും കാമുകനും കൂടി സ്ഥലം വിടുന്നത്. വിശ്വസനീയത വരുത്താന്‍ മീരയ്ക്ക് അടുപ്പമുണ്ടായിരുന്ന ഒരു യുവാവിന്റെ പേരാണ് ഒപ്പം ചേര്‍ത്തത്. രണ്ടു യുവാക്കളുമായി മീരയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധങ്ങളും അവിഹിതവും തേടി മഞ്ജുവിന്റെ കുടുംബത്തില്‍ കൂടി അന്വേഷണം നടത്തുമ്പോള്‍ ഞെട്ടിക്കുന്ന ദുരന്ത കഥകളാണ് ഈ കുടുംബത്തില്‍ നിന്നും പൊലീസിന് അറിയാന്‍ കഴിഞ്ഞത്.
പതിനാറു വയസ്സുള്ളപ്പോഴാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. മുപ്പത്തി രണ്ടു വയസുള്ളപ്പോള്‍ മഞ്ജു പൊലീസ് പിടിയിലാവുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ഒട്ടുവളരെ പേരുമായി മഞ്ജു അടുപ്പവും വഴിവിട്ട ബന്ധങ്ങളും പുലര്‍ത്തിയിരുന്നതായി പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ജീവിതം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് ആദ്യ ഭര്‍ത്താവിന് ഒപ്പം മഞ്ജു താമസിച്ചത്. വിവാഹത്തെ തുടര്‍ന്ന് മഞ്ജു ഗര്‍ഭിണിയായപ്പോള്‍ മൂന്നാം മാസമായപ്പോള്‍ ആദ്യഭര്‍ത്താവ് ഉടക്കി. മീര ഗര്‍ഭത്തിലിരിക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്.
ഗര്‍ഭം അലസിപ്പിക്കണമെന്നാണ് ഭര്‍ത്താവ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മഞ്ജു വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്നാണ് ഇവര്‍ അകലുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ എന്തുകൊണ്ട് മഞ്ജുവിനോട് ആദ്യഭര്‍ത്താവ് ആവശ്യപ്പെട്ടു എന്ന കാര്യം പൊലീസ് പരിശോധിക്കാനിരിക്കുകയാണ്. കുട്ടി തന്റെത് തന്നെയോ എന്ന സംശയം കാരണമാണോ ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ നിര്‍ബന്ധം പിടിച്ചത് എന്ന കാര്യവും പൊലീസിന് മുന്നിലുണ്ട്.
പിന്നെയും പല ബന്ധങ്ങളും തുടര്‍ന്ന മഞ്ജു ഒടുവില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന അനീഷുമായി അടുപ്പത്തിലാകുകയായിരുന്നു. അതേസമയം മഞ്ജുവിന്റെ ജീവിതം അടുത്തു നിന്ന് കണ്ട മീര അമ്മയോടുള്ള പ്രതികാരബുദ്ധ്യാ ഇതേ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. അമ്മയുടെ കാമുകനുമായി മീര അടുക്കാന്‍ കാരണവും ഇതേ കാരണങ്ങള്‍ തന്നെയാണെന്നും പോലീസ് അനുമാനിക്കുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ജു മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പോലീസിന്റെ നിഗമനം. 16 വയസ്സു മുതലുള്ള മഞ്ജുവിന്റെ ജീവിതകഥ പൂര്‍ണമായും അറിയാനുള്ള ശ്രമത്തിലാണ് പോലീസ്.