പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സപോ​ലീ​സ് മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ​ പ്ര​വ​ർ​ത്ത​നം ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സപോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​രി​പ്പ​ള്ളി​യും പ​രി​സ​ര​വും പ​ക​ർ​ച്ച​വ്യാ​ധി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​കേ​ഡ​റ്റു​ക​ൾ അ​മ്പ​തോ​ളം വീ​ടു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.​

പാ​രി​പ്പ​ള്ളി സി​ഐ സു​ധീ​ർ,അ​ദ്ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.​കൂ​ടാ​തെ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം,ബോ​ധ​വ​ത്ക​ര​ണം,ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.​രാ​വി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്തി​നി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

മെ​ഡി​ക്ക​ൽ ഒാ​ഫീ​സ​ർ സു​രേ​ഷ്കു​മാ​ർ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ പ​റ്റി കേ​ഡ​റ്റു​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​സീ​നി​യ​ർ എ​ച്ച്ഐ സു​ജ​ലാ​ദേ​വി,സി​പി​ഒ മാ​രാ​യ സു​ഭാ​ഷ്ബാ​ബു,ബി​ന്ദു,ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts