പ്രായം വെറും സംഖ്യമാത്രം! പ്രായം തളര്‍ത്താത്ത മനസുമായി ലോകകപ്പ് ഗാലറിയില്‍ ഇന്ത്യയ്ക്കു വേണ്ടി കൈയടിച്ച് ചാരുലത മുത്തശി; അനുഗ്രഹം തേടി കോഹ്ലിയും രോഹിതും

പ്രാ​യം ത​ള​ർ​ത്താ​ത്ത മ​ന​സു​മാ​യി ലോകക​പ്പ് ഗാ​ല​റി​യി​ൽ ഇ​ന്ത്യ​യ്ക്കു വേ​ണ്ടി കൈ​യ​ടി​ച്ച് ഒ​രു അ​തി​ഥി​യു​ണ്ടാ​യി​രു​ന്നു. 87 വ​യ​സു​കാ​രി​യാ​യ ചാ​രു​ല​ത പ​ട്ടേ​ൽ. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ​യും കാ​മ​റാ​മാ​ന്‍റെ​യും ക​ണ്ണു​ട​ക്കി​യ​തും ഇ​വ​രി​ൽ ത​ന്നെ.

ക​ളി​ക്കി​ടെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണി​ച്ച ഇ​വ​രു​ടെ മു​ഖം ആ​രാ​ധ​ക​ർ​ക്ക് പ​ക​ർ​ന്ന് ന​ൽ​കി​യ ആ​വേ​ശം ചെ​റു​താ​യി​രു​ന്നി​ല്ല. കൈ​യ​ടി​ച്ചും വി​സി​ൽ വി​ളി​ച്ചും ആ​കാം​ക്ഷ​യോ​ടെ​യി​രു​ന്ന് ക​ളി​ക​ണ്ട ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ചാ​രു​ല​ത മുത്തശി സൂ​പ്പ​ർ​സ്റ്റാ​റാ​യി.

പ്രാ​യം വെ​റും സം​ഖ്യ​മാ​ത്ര​മാ​ണെ​ന്ന് തെ​ളി​യി​ച്ച ഈ ​മു​ത്ത​ശി​യെ കാ​ണാ​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും രോ​ഹി​ത് ശ​ർ​മ​യും നേ​രി​ട്ടെ​ത്തി​യി​രു​ന്നു. ഇ​രു​വ​രെ​യും മ​ന​സ് നി​റ​ഞ്ഞ് അ​നു​ഗ്ര​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​മു​ത്ത​ശി മ​ട​ക്കി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സൂ​പ്പ​ർ​സ്റ്റാ​ർ പ​രി​വേ​ഷ​മാ​ണ് ഈ ​മു​ത്ത​ശി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Related posts