മാ​വോ​യി​സ്റ്റ് ജ​ലീ​ലി​ന്‍റെ മ​ര​ണം; ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യും ഉ​ൾ​പ്പെ​ടു​ത്തി കേ​സ് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം

 ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വാ​ള​രാ​ട് ചെ​റു​ക്ക​പ്പ​ള്ളി സി.​പി. ജ​ലീ​ൽ(40) മാ​ർ​ച്ച് ആ​റി​നു രാ​ത്രി വൈ​ത്തി​രി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ പോ​ലീ​സ് വെ​ടി​യേ​റ്റു മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യും ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​പി. ജോ​ണ്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​കി.

കേ​സി​ൽ ഇ​തി​ന​കം ന​ട​ന്ന അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൊ​ല്ല​പ്പെ​ട്ട ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​പി. റ​ഷീ​ദ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്.

ജ​ലീ​ലി​നെ പോ​ലീ​സ് ആ​സൂ​ത്രി​ത​മാ​യി വ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക്. ജ​ലീ​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പു​റ​ത്തു​വി​ട്ട തെ​ളി​വു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നും അ​വ​ർ ക​രു​തു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ മു​ഖ്യ​ആ​വ​ശ്യം.

Related posts