ഒ​ടു​വി​ൽ ക​ണ്ടെ​ത്തി..! ജാ​മ്യം ല​ഭി​ച്ച​തോടെ തിരുവനന്തപുരം ‍എയർപോർട്ടിൽ പൊങ്ങി ബിനോയി; എയർ ഇന്ത്യയിൽ മുംബൈയ്ക്കും

മും​ബൈ: ബി​ഹാ​ർ സ്വ​ദേ​ശി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ മും​ബൈ പോ​ലീ​സ് ദി​വ​സ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി കോ​ടി​യേ​രി​യെ ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ബി​നോ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ‌ അ​ഭി​ഭാ​ഷ​ക​നൊ​പ്പം അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മും​ബൈ​ക്ക് പോ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ ദി​ൻ​ഡോ​ഷി കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ബി​നോ​യി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു മാ​സ​ത്തേ​യ്ക്ക് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related posts