വൈക്കം: ജനമനസ്സുകളില്‍ ഭീതിയായി വല്ലകം വളവ്. വ്യാഴാഴ്ച വെളുപ്പിനെ മൂന്നരക്ക് മണിക്ക് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. നിസാരപരിക്കോടെ ഡ്രൈവറെ വൈക്കത്തു ആശുപത്രിയില്‍ പ്രവേശിച്ചു. വൈക്കത്തെ ഫയര്‍ ഫോഴ്സ് വന്നെങ്കിലും വാഹനം മാറ്റാന്‍ സാധിച്ചില്ല. പ്രൈവറ്റ് ക്രൈന് ഉപയോഗിച്ചാണ് വാഹനം റോഡില്‍ നിന്നും മാറ്റിത്തിയത്. നല്ല മഴയില്‍ വാഹനം പാളി പോയതെന്നാണു ഡ്രൈവര്‍ പറയുന്നു. വല്ലകത്തെ ഈ അപകട വളവിനെക്കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്ന്നിയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ 28 ഓളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വ്യത്യസ്ത അപകടങ്ങളില്‍ നാലു പേര് മരിക്കുകയും 20ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഇവിടെയുണ്ടായ ബൈക്ക് അപകടത്തില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥി മരിച്ചിരുന്നു.
ഗതാഗത തിരക്കേറിയ വൈക്കം – തലയോലപ്പറമ്പ് റോഡിലെ വല്ലകം വളവ് വാഹന യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. അപകടങ്ങള്‍ ഇവിടെ സംഭവിക്കുമ്പോള്‍ പലരും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കൊടിയ വളവില്‍ വാഹനങ്ങള്‍ നേര്‍ക്ക്നേര്‍ വരുമ്പോള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. വലിയ വാഹനങ്ങള്‍ വേഗത്തില്‍ വളവ് വീശി എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തില്‍പ്പെടുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണം ശക്തമാണ്.
കൊടിയ വളവില്‍ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഇത്രയേറെ അപകടങ്ങള്‍ നടന്നിട്ടും വളവ് നിവര്‍ത്തുന്നതിനോ സുരക്ഷാസംവിധാനം ഒരുക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നേര്‍ക്കുനേര്‍ വരുമ്പോള്‍ മാത്രമാണ് വാഹനങ്ങള്‍ പരസ്പരം കാണുന്നത്.
കൊടും വളവ് അപകടമേഖലയായി പ്രഖ്യാപിച്ച് അപകട സൂചനാ ബോര്‍ഡുകളും ഡിസൈനര്‍ ലൈനിംഗ്, ഇരുവശങ്ങളിലും റിഫ്ലക്ടര്‍, സ്പീഡ് ബ്രേക്കര്‍ എന്നിവ സ്ഥാപിക്കണമെന്നും വളവ് നിവര്‍ത്തി വീതി കൂട്ടി റോഡ് നിര്‍മ്മിക്കണമെന്നും ആവശ്യം ശക്തമാണ്.