ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ സജീവരാഷ്ട്രീയത്തിലേക്ക്. പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ സെക്രട്ടറിയായി ഉദയനിധിയെ നിയമിച്ചേക്കുമെന്നാണു റിപ്പോർട്ട്. 35 വർഷം സ്റ്റാലിൻ വഹിച്ചിരുന്ന പദവിയാണിത്.
കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള മുരശൊലി ട്രസ്റ്റിന്റെ ഡയറക്ടറാണ് 42-കാരനായ ഉദയനിധി. പാർട്ടിയിൽ താക്കോൽ സ്ഥാനം വഹിക്കുന്ന നാലാമത്തെ അംഗം കൂടിയാണ് അദ്ദേഹം. കനിമൊഴി, ദയാനിധി മാരൻ, എം.കെ. അഴഗിരി എന്നിവർ നേരത്തെ തന്നെ ഡിഎംകെ രാഷ്ട്രീയത്തിലുണ്ട്.