ടിപി വ​ധ​ക്കേ​സ് പ്ര​തി​യു​ടെ ബ​ന്ധു​വി​നു സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ൽ ജോ​ലി നൽകിയത് വിവാദമാകുന്നു; കൊ​ന്ന​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മെന്ന് എ​ൻ.​വേ​ണു

വ​ട​ക​ര: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന കെ.​സി.​രാ​മ​ച​ന്ദ്ര​ന്‍റെ മ​രു​മ​ക​ൾ​ക്ക് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി. ഇ​ത് ടി.​പി.​യെ കൊ​ന്ന​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ടി.​പി.​വ​ധ​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്നും രാ​മ​ച​ന്ദ്ര​ൻ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ പാ​ർ​ട്ടി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വി​നു ജോ​ലി ന​ൽ​കി​യ​ത് കൊ​ല​യു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് വേ​ണു ആ​രോ​പി​ച്ചു. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​ക്കാ​ണ് വ​ട​ക​ര കോ ​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്കി​ന്‍റെ റേ​ഷ​ൻ മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ​ത്.

പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ച യു​വ​തി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ടി.​പി.​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ർ​ത്തി​ക്കു​ന്പോ​ൾ ത​ന്നെ​യാ​ണ് പ്ര​തി​യു​ടെ ബ​ന്ധു​വി​നു പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സി.​ഭാ​സ്ക​ര​നാ​ണ് ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റ്.

ടി.​പി വ​ധ ഗൂ​ഡാ​ലോ​ച​ന​യി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യും കൊ​ല​യാ​ളി സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത് രാ​മ​ച​ന്ദ്ര​നാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സി​പി​എം കു​ന്നു​മ്മ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​നെ കേ​സി​ൽ ശി​ക്ഷി​ച്ച​തോ​ടെ​യാ​ണ് പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

രാ​മ​ച​ന്ദ്ര​ന്‍റെ വ്യ​ക്തി വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം ടി.​പി വ​ധ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം രാ​മ​ച​ന്ദ്ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​ച്ച​തി​ലെ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് ആ ​കു​ടും​ബ​ത്തി​ൽ​പെ​ട്ട​യാ​ൾ​ക്കു ജോ​ലി ന​ൽ​കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പു​റ​ത്താ​ക്കി​യ പ്ര​തി​ക്ക് ജ​യി​ലി​ൽ സു​ഖ​ചി​കി​ത്സ​യും ഇ​ഷ്ടാ​നു​സ​ര​ണം പ​രോ​ളും കു​ടും​ബ​ത്തി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ര​ക്ഷ​ണ​വും ഇ​തി​ന​കം ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​നു ബോ​ധ്യ​പ്പെ​ട്ട​താ​ണ്. കൊ​ടി സു​നി ഉ​ൾ​പെ​ടെ മ​റ്റു​പ്ര​തി​ക​ൾ ജ​യി​ലി​ൽ ന​ട​ത്തു​ന്ന ക്വ​ട്ടേ​ഷ​നും സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു ബ​ന്ധ​വും മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ട​പാ​ടും പ്ര​തി​ക​ളു​ടെ ക​ല്യാ​ണ​ന​ട​ത്തി​പ്പു​മെ​ല്ലാം ടി.​പി.​വ​ധ​ത്തി​ലെ പ്ര​തി​ക​ളും സി​പി​എം നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളാ​ണ്. ഇ​നി​യെ​ങ്കി​ലും ടി.​പി.​വ​ധ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്ന് വേ​ണു പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts