എവിടെ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫേസ്ബുക്കിൽ ലൈവിൽ വന്ന നടി ആശ ശരത് വിവാദത്തിൽ. തന്റെ ഭർത്താവിനെ കാണാതായെന്നും കണ്ടുകിട്ടുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു ഇവർ ലൈവിൽ വന്ന് പറഞ്ഞത്.
ആശ ശരത്ത് അവതരിപ്പിക്കുന്ന ജെസി എന്ന കഥാത്രത്തിന്റെ ഭർത്താവിനെ കാണാതാകുന്നതും അദ്ദേഹത്തെ തെരഞ്ഞ് ഇവർ പോകുന്നതുമാണ് സിനിമയുടെ പ്രമേയം. എന്നാൽ ഇവർ ലൈവിൽ വന്ന വീഡിയോ പുലിവാൽ പിടിച്ചിരിക്കുകയാണ്.
https://www.facebook.com/AshaSharathofficialpage/videos/675960876210546/?t=67
ആശ ശരത്തിന്റെ ഭർത്താവിനെ കാണാതായതായി എന്ന തരത്തിലാണ് പിന്നീട് വാർത്തകൾ പ്രചരിച്ചത്. താരത്തിനെതിരെ ഫേസ്ബുക്കിൽ വ്യാപകമായി പ്രതിഷേധമുയർന്നതിനു പിന്നാലെ ഇവർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന.
സിനിമ പ്രൊമോഷൻ എന്ന പേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി ആശാ ശരത് വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതി നൽകിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.