തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്ത്തകന് അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസില്‍ ഒൻപത് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ പാനൂർ സെൻട്രൽ പൊയിലൂരിലെ ആന്പിലാട്ടുചാലിൽ പവിത്രൻ, തന്പാൻകടവിലെ കാഞ്ഞിരത്തുങ്കൽ ഫൽഗുനൻ, സെൻട്രൽ പൊയിലൂർ കച്ചേരി കുഞ്ഞിപ്പറന്പത്ത് രഘു, അരക്കിണർ ഭദ്രാ നിവാസിൽ സനൽ പ്രസാദ്, കൂത്തുപറന്പ് നരവൂരിലെ പി.കെ. ദിനേശൻ, മൊകേരിയിലെ കുനിയിൽ കോളയത്താംവീട്ടിൽ കൊട്ടക്ക ശശി, കൂത്തുപറന്പ് കോയപ്രം വീട്ടിൽ അനിൽ കുമാർ, സെൻട്രൽ പൊയിലൂരിലെ തരശിയിൽ സുനി, ബാലുശേരിയിലെ പി.വി. അശോകൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവർക്കുള്ള ശിക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എൻ. വിനോദ് വിധിക്കും. പ്രോസിക്യൂഷനുവേണ്ടി 25 സാക്ഷികളെയും പ്രതിഭാഗത്തിനുവേണ്ടി രണ്ടു സാക്ഷികളെയുമാണ് വിസ്തരിച്ചത്. 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ഇപ്പോഴാണ് വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നത്.