ട്രോ​ളിം​ഗ് നി​രോ​ധ​നം കഴിയാറായി;  കടലിൽ പോകാൻ തയാറെടുത്ത് ബോട്ടുകൾ; പെ​ർ​മി​റ്റ് പു​തു​ക്കൽ വൈകിപ്പിച്ച് ഫിഷറീസ് വകുപ്പ്

വൈ​പ്പി​ൻ: ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ആ​രം​ഭി​ക്കു​ന്ന പു​തി​യ സീ​സ​ണി​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം ബോ​ട്ടു​ക​ൾ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കു​ന്ന​ത് വൈ​കു​ന്നെ​ന്ന് മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ക​സം​ഘം. ഈ ​മാ​സം 31 നു ​ശേ​ഷം ബോ​ട്ടു​ക​ളെ​ല്ലാം ക​ട​ലി​ൽ പോ​കാ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്.

എ​ന്നാ​ൽ ഇ​വ​യി​ൽ പ​ല ബോ​ട്ടു​ക​ൾ​ക്കും ഫി​ഷ​റീ​സ് വ​കു​പ്പ് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല നി​ർ​മാ​ണം ക​ഴി​ഞ്ഞി​റ​ങ്ങി​യ നി​ര​വ​ധി ബോ​ട്ടു​ക​ൾ വേ​റെ​യു​മു​ണ്ട്. ഇ​വ​യ്ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ർ​മി​റ്റ് ന​ൽ​കു​ന്നി​ല്ല. പു​തി​യ ബോ​ട്ടു​ക​ൾ​ക്കു​ള്ള പെ​ർ​മി​റ്റ് ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഫി​ഷ​റീ​സ് മ​ന്ത്രി​യു​ടെ മു​ൻ വാ​ഗ്ദാ​നം എ​ന്നാ​ൽ ജൂ​ലൈ ആ​യി​ട്ടും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സം​ഘം പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്കു​ള്ള പെ​ർ​മി​റ്റ് ഫീ​സ് 5000ത്തി​ൽ നി​ന്ന് അ​ര​ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യ ന​ട​പ​ടി​യു​ൾ​പ്പെ​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ട​മ​ക​ൾ പ​രാ​തി​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളി​ലും ഈ ​സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​താ​ണ്.

ഇ​തി​നു​ശേ​ഷ​വും പ​രാ​തി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ സം​ഘം ഭാ​ര​വാ​ഹി​ക​ൾ ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ​യു​മാ​യി കൃ​ഷി മ​ന്ത്രി വി ​എ​സ് സു​നി​ൽ​കു​മാ​ർ, എ​സ് ശ​ർ​മ എം​എ​ൽ​എ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലും ഈ ​ഉ​റ​പ്പ് ആ​വ​ർ​ത്തി​ച്ചി​രു​ന്നു. നാ​ളി​തു​വ​രെ​യാ​യി​ട്ടും ന​ട​പ​ടി​ക​ളി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​മി​റ്റ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ പോ​കാ​തി​രി​ക്കി​ല്ല. ഇ​ങ്ങി​നെ​യു​ള്ള ബോ​ട്ടു​ക​ളെ പി​ടി​കൂ​ടാ​ൻ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ൽ ക​ട​ലി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ു

Related posts