മറ്റത്തൂർ: സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുകളിൽ ഉടൻ നിയമനം നടത്താൻ നിയമസഭ ചേംബറിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അറിയിച്ചു.
ആരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും സേവനം ലഭിക്കുന്ന വിധത്തിൽ സ്റ്റാഫിന്റെ ഡ്യൂട്ടി ക്രമീകരിക്കുന്നതിനും കിടപ്പുരോഗികൾക്ക് പരമാവധി സൗകര്യം ലഭ്യമാക്കുന്നതിനും ഡോക്ടർമാർക്കായി ക്വാർട്ടേഴ്സ് നിർമാണം ഉടൻ ആരംഭിക്കുന്നതിനും ആരോഗ്യമന്ത്രി നിർദ്ദേശം നിർദ്ദേശം നൽകി.
മന്ത്രി കെ.ക.ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ്, ആരോഗ്യവകുപ്പിനെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.