കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപോഗിക്കുന്ന ടിഷ്യു പേപ്പറും ടവ്വലും നശിപ്പിച്ചു കളയുക.
പ്രതിരോധിക്കാം
* ഇൻഫ്ളുവൻസ(പകർച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
* ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
* ആൾക്കൂട്ടങ്ങൾക്കിടയിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക.
* മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തുക.
* ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക.
* പകർച്ചപ്പനിക്കെതിരേയുളള പ്രതിരോധവാക്സിൻ എടുക്കുക. വാക്സിൻ ഇൻജക്ഷൻ രൂപത്തിലും മൂക്കിൽ സ്പ്രേ ചെയ്യാവുന്ന രൂപത്തിലും ഉപയോഗിക്കാം. എന്നാൽ ഗർഭിണികളും രോഗപ്രതിരോധശക്തി കുറഞ്ഞവരും നേസൽ സ്പ്രേ ഉപയോഗിക്കരുത്
രോഗവ്യാപനം തടയാം
*തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിക്കുന്ന ടിഷ്യു പേപ്പറും ടവ്വലും നശിപ്പിച്ചു കളയുക.
* കണ്ണ്, മൂക്ക്, വായ എന്നിനിടങ്ങളിൽ കൈ കൊണ്ടു സ്പർശിക്കുന്നത്്് ഒഴിവാക്കുക. സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക
* രോഗബാധിതരുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കുക. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഹാരം എന്നിവ മറ്റുളളവർ പങ്കിടരുത്.
* പകർച്ചപ്പനി മാറുന്നതുവരെ ജോലിക്കും പഠനത്തിനും പോകുന്നതും മറ്റുളളവരുമായി അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.