വെഞ്ഞാറമൂട്: കിണറ്റില്‍ കുടു ങ്ങിക്കിടന്ന യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊഞ്ചിറ ആലമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ്(38)ആണ് കിണറ്റില്‍ അകപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം വീട്ടു വളപ്പിലെ കിണറിന്റെ തൂണിൽ ചാരിയിരുന്ന് ഫോണ്‍ ചെയ്തു കൊണ്ടിരിക്കെ തൂൺ ഒടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു.
അപകടസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.ഇന്നലെ രാവിലെ കിണറിനു സമീപത്തുകൂടെ പോയ ഒരാൾ കിണറിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോള്‍ തൊട്ടിയില്‍ പിടിച്ച് നില്ക്കുന്ന പ്രദീപിനെ കാണുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി യുവാവിനെ കിണറ്റില്‍ നിന്നു പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് നെടുമങ്ങാട് അഗ്നി ശമന സേനയെത്തി യുവാവിനെ കരയ്ക്കെടുക്കുകയായിരുന്നു.